കൊല്ലം: ലോ​ക്‌​സ​ഭ തി​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാർ​ത്ഥി​ക​ളു​ടെ വി​വര​ങ്ങൾ ഇ​നി ഗൂ​ഗിളിൽ തിര​ഞ്ഞുനോ​ക്കേ​ണ്ട. സ​മ്പൂർണ ​വി​വര​ങ്ങൾ അ​റി​യാൻ ആ​പ്പു​മാ​യി തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷൻ. 'നോ യുവർ കാൻഡിഡേറ്റ്' (കെ.വൈ.സി) മൊബൈൽ ആപ്ലി​ക്കേ​ഷൻ വ​ഴി​യാണ് സ്ഥാ​നാർ​ത്ഥി​ക​ളു​ടെ വി​വര​ങ്ങൾ വി​രൽ​ത്തു​മ്പി​ലെ​ത്തു​ന്നത്.
സ്ഥാനാർത്ഥികളുടെ പേര്, വിലാസം, പ്രായം, മത്സരിക്കുന്ന പാർട്ടിയുടെ വിവരങ്ങൾ, ക്രിമിനൽ പശ്ചാത്തലം, സത്യവാങ്മൂലം, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവയാണ് ല​ഭിക്കുക. സമർപ്പിച്ച നാമനിർദ്ദേശ പത്രിക, പിൻവലിച്ചവ, നിരസിച്ചവ എന്നീ വിവരങ്ങളും അ​റി​യാ​നാകും. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌​ഫോമുകളിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.