അഞ്ചൽ: അറയ്ക്കൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ മലക്കുട മഹോത്സവത്തിന് തുടക്കമായി. ഈ വർഷം മുതൽ ഉത്സവദിവസങ്ങളിൽ കാർഷിക മേളയും ക്രമീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
29ന് വൈകിട്ട് 6ന് തിരുവാതിരക്കളി, രാത്രി 7ന് ഈശ്വരനാമാർച്ചന, രാത്രി 8.30ന് ഗാനമേള, 11ന് കോമഡി ഷോ എന്നിവ നടക്കും. മാർച്ച് 30ന് വൈകിട്ട് 5ന് ഡാൻസ് അരങ്ങേറ്റം, 7ന് മാജിക് ഷോ, രാത്രി 10ന് കോമഡി ഷോ. മാർച്ച് 31ന് രാവിലെ 7.15ന് മംഗള പൊങ്കാല, വൈകിട്ട് 5ന് തിരുവാഭരണ ഘോഷയാത്ര, രാത്രി 7.30ന് നാടകം, 10 മുതൽ ഗാനമേള, 11.30ന് കരോക്കെ ഗാനമേള.
ഏപ്രിൽ 1ന് രാവിലെ 9.30ന് അരത്തകണ്ഠൻ കുളത്തിൽ അരി നിരത്തും മറ്റ് ചടങ്ങുകളും, വൈകിട്ട് 5ന് ഭക്തിഗാനസുധ,7ന് നൃത്തനാടകം ,രാത്രി 10ന് നാടൻപാട്ട്, പുലർച്ചെ 3ന് തൃക്കൊടിയെഴുന്നള്ളത്തും കെട്ടു വിളക്കെടുപ്പും.
2ന് വൈകിട്ട് 4 മുതൽ കെട്ടുകുതിരയെടുപ്പ് ,രാത്രി 7ന് നൃത്തസന്ധ്യ, 10ന് ഗാനമേള, 1 മുതൽ നാടകം എന്നിവയാണ് പ്രധാന പരിപാടികൾ. തുടർന്ന് ഏപ്രിൽ 5ന് തിട്ടക്കര കാവിലെ വലിയ ഗുരുസിയോടെ ഈ വർഷത്തെ ഉത്സവാഘോഷത്തിന് സമാപനമാകും. വാർത്താ സമ്മേളനത്തിൽ ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ വിഷ്ണു അറയ്ക്കൽ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഷിബു പ്രഭാകർ, സെക്രട്ടറി തുളസീധരൻ പിള്ള, കമ്മിറ്റിയംഗം അനിൽ സി. മഞ്ചാടിയിൽ എന്നിവർ പങ്കെടുത്തു.