mu

കൊല്ലം: ചടയമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. രാവിലെ വെളിനല്ലൂർ പഞ്ചായത്തിലെ സ്വീകരണ പരിപാടികൾക്ക് ശേഷമാണ് ചടയമംഗലം പഞ്ചായത്തിലെത്തിയത്.

തുടർന്ന് ഇട്ടിവയിലെ പലയിടങ്ങളായി സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. തൊഴിലാളികളടക്കമുള്ളവരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഓരോ സ്വീകരണ വേദിയിലും വോട്ടർമാർ ആവേശപൂർവം എം.മുകേഷിനെ വരവേറ്റു. വഴിയോരങ്ങളിൽ കാത്തുനിന്ന ആയിരക്കണക്കിന് ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു പര്യടനം. കടുത്ത ചൂടിനെ പോലും അവഗണിച്ച് കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ സ്ഥാനാർത്ഥിയെ വരവേറ്രു. കൊല്ലം തൊഴിലാളികളുടെ ജില്ലയാണെന്നും അവരോട് വോട്ട് ചോദിക്കുന്നത് പ്രത്യേക സന്തോഷം തരുന്നതാണെന്നും മുകേഷ് പറഞ്ഞു.