അഞ്ചൽ: എൻ.കെ. പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന യു.ഡി.എഫ് അലയമൺ മണ്ഡലം കൺവെൻഷൻ കോൺഗ്രസ് നേതാവ് അഡ്വ.അഞ്ചൽ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എം.എം.സാദിഖ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, കെ.ജി.സാബു, ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാർളി കോലത്ത്, പഞ്ചായത്ത് അംഗങ്ങളായ ബിനു സി.ചാക്കോ, ജെ.ഗീത , വി.പി.ദിവാകരൻപിള്ള, ഡോ.നദിയ ജലീൽ, എ.സിദ്ദിഖ്, എം.എസ്. മുരുകൻ തുടങ്ങിയവർ സംസാരിച്ചു.