കരുനാഗപ്പള്ളി : കേരള എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലോവർ പ്രൈമറി വിഭാഗത്തിലുള്ള സ്കൂളുകളിൽ നടപ്പാക്കി വരുന്ന "ബാല്യം അമൂല്യം" പദ്ധതിയുടെ ഭാഗമായി തഴവ ആദിത്യ വിലാസം എൽ.പി സ്കൂളിന് കായിക, വിനോദ ഉപകരണങ്ങൾ കൈമാറി. എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) എസ്.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിമുക്തി കോഡിനേറ്റർ പി.എൽ.വിജിലാൽ ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണം നടത്തി. പ്രിവന്റീവ് ഓഫീസർ എസ്.ആർ.ഷെറിൻ രാജ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ബി.സുശീലാമ്മ മുഖ്യാതിഥിയായ യോഗത്തിൽ കെ. സാജൻ, എസ്.എം.സി ചെയർമാൻ രഞ്ജിത്ത് ബാബു എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ആശ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.