കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടന്ന 11-ാമത് ബിരുദദാന ചടങ്ങ് കേരള ഗവ. അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.ഗോപാലകൃഷ്ണ ശർമ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും ജ്യോതിലാൽ നിർവഹിച്ചു. ജീവിതത്തിലെ പ്രതിസന്ധികൾ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ വിജയമെന്നും പ്രതിസന്ധികളെ സ്വപ്രയത്‌നം കൊണ്ട് നേരിടേണ്ട ഒരു ഘട്ടമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എൻജിനീയറിംഗ് 4.0 അടിസ്ഥാനത്തിൽ പാഠ്യ പാഠ്യേതര വിഷയങ്ങളോട് ബന്ധപ്പെടുത്തി നൽകുന്ന പരിശീലനമാണ് ഇത്രയധികം വിദ്യാർഥികളെ ബിരുദത്തോടൊപ്പം തൊഴിലും നേടാൻ പ്രാപ്തമാക്കിയതെന്ന് കോളേജ് ചെയർമാൻ ഡോ.എസ്.ബസന്ത് പറഞ്ഞു. കോളേജ് ഡയറക്ടർ അമൃത പ്രശോഭ്, ക്ഷേമ പവർ ബോർഡ് ഒഫ് ഡയറക്ടർ രഞ്ജിത്ത്, കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഡീൻ അക്കാഡമിക് ഡോ. എം. ജയരാജു, ബിരുദധാരികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ. അനീഷ്, ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജിതിൻ ജേക്കബ്, സിവിൽ വിഭാഗം മേധാവി ഡോ. എം. നസീർ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എൻ.കെ. മുഹമ്മദ് സജിദ്, ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ. പി. ശ്രീജ, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. നീതു രാജ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ശ്യാം മോഹൻ, എച്ച് ആൻഡ് എസ് വിഭാഗം മേധാവി ആർ.എസ്. പ്രിയ, അക്കാഡമിക് കോ ഓർഡിനേറ്റർമാരായ പ്രൊഫ. സുജ എസ്.നായർ, പ്രൊഫ. എ.എസ്. രേഷ്മ മോഹൻ എന്നിവർ സംസാരിച്ചു.