 
ഓച്ചിറ: കർഷക കോൺഗ്രസ് ഓച്ചിറ മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കളരിക്കൽ സലിം കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആലപ്പുഴ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുവാൻ തീരുമാനിച്ചു. കർഷക കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കൺവെൻഷനിൽ ഓച്ചിറയിൽ നിന്ന് 300 അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കയ്യാലത്തറ ഹരിദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് ബോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ്, അൻസാർ മലബാർ, അയ്യണിക്കൽ മജീദ്, കെ.ബി.ഹരിലാൽ , അമ്പാട്ടു അശോകൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ആർ.വി.വിശ്വകുമാർ സ്വാഗതവും ബാബു ജോസഫ് നന്ദിയും പറഞ്ഞു.