 
ശാസ്താംകോട്ട : മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അരുൺകുമാറിന്റെ വിജയത്തിനായി ഇടതുപക്ഷ മഹിളാ കൺവെൻഷൻ ഭരണിക്കാവിൽ ചേർന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ശോഭന അദ്ധ്യക്ഷയായി. മുൻ എം.പി കെ.സോമപ്രസാദ്, ശിവശങ്കരപ്പിള്ള , ടി .ആർ.ശങ്കരപ്പിള്ള,സിജി ഗോപു കൃഷ്ണൻ,വിജയമ്മ ലാലി,ആർ.അനീറ്റ,കെ.സി. സുഭദ്രമ്മ,അംബിക,മായാ നെപ്പോളിയൻ,ഷീജ ബീഗം,അനിതാ പ്രസാദ്, ബെച്ചി മലയിൽ,കൃഷ്ണലേഖ,എ. എസ്.സൗമ്യ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബിന്ദു ശിവൻ (പ്രസിഡന്റ്), അംബിക,കൃഷ്ണലേഖ, മായാ നെപ്പോളിയൻ (വൈസ് പ്രസിഡന്റുമാർ), അനിത പ്രസാദ് (സെക്രട്ടറി), ബെച്ചി മലയിൽ,ഷീജ ബീഗം, എസ്.സൗമ്യ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.