ഓയൂർ : ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി എം. മുകേഷിന് ചടയമംഗലം മണ്ഡലത്തിൽ സ്വീകരണം. വെളിനല്ലൂർ പഞ്ചായത്തിലെ അമ്പലം കുന്നിൽ നടന്ന പരിപാടി മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എസ്.ബുഹാരി അദ്ധ്യക്ഷനായി. പി.കെ. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്. സുദേവൻ, എസ്. വിക്രമൻ, ആർ. ലതാദേവി, ടി.എസ്.പത്മകുമാർ, എം.നസീർ , എസ്.അഷ്റഫ്, ഹരി വി. നായർ തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ ജി.ദിനേശൻ, ബി. ശ്രീകുമാർ, അനീഷ് വയ്യാനം, എം.അൻസർ,റിയാസ് അമ്പലംകുന്ന്, വി.എസ് .നിതീഷ് തുടങ്ങിയവർ സംസാരിച്ചു. സ്വീകരണ പരിപാടി വൈകിട്ട് ചടയമംഗലം പഞ്ചായത്തിലെ കുഴിയത്ത് സമാപിച്ചു.