ശാസ്താംകോട്ട : മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി. എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതായി ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളിയും കോൺഗ്രസ് ബൂത്ത്‌ പ്രസിഡന്റ്‌ സലാഹുദ്ദീനും ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. തെക്കൻ മൈനാഗപ്പള്ളി പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി വ്യാപകമായി രാത്രികാലങ്ങളിൽ പോസ്റ്ററുകൾ നശിപ്പിക്കുകയാണെന്നും മണ്ണൂർക്കാവ് ക്ഷേത്രത്തിന് സമീപമുള്ള ചായക്കടയുടെ മുന്നിൽ പതിച്ചിരുന്ന നിരവധി പോസ്റ്ററുകൾ ഇന്നലെ കീറി നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.