
പരവൂർ: കക്കാ വാരുന്നതിനിടെ തൊഴിലാളി കായലിൽ മുങ്ങി മരിച്ചു. ഒഴുകുപാറ കരടിമുക്ക് വട്ടച്ചാലിൽ വീട്ടിൽ ശശിധരന്റെയും പരേതയായ ഗിരിജയുടെയും മകൻ അജിലാലാണ് (37) മരിച്ചത്. പരവൂർ പെരുമ്പുഴ മാലാക്കായലിൽ കക്കാ വാരുന്നതിനിടെയാണ് മുങ്ങിമരിച്ചത്ത്. പരവൂർ പൊലീസ് കേസെടുത്തു. സംസ്കാരം നടത്തി.