പന്മന: പൊതുവിദ്യാലയങ്ങളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച വയനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന മലയാള മധുരം പദ്ധതിക്ക് തുടക്കമായി. ചവറ ഉപജില്ല തല ഉദ്ഘാടനം കാമംകുളങ്ങര എൽ.പി സ്കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സജി പുസ്തകങ്ങൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാ കിരണം മിഷ്യൻ ജില്ലാ കോഡിനേറ്റർ കിഷോർ കെ.കൊച്ചയ്യം ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ബി.ആർ.സി ട്രെയിനർ ജി.പ്രദീപ്കുമാർ പദ്ധതിയുടെ വിശദീകരണം നടത്തി. പ്രഥമാദ്ധ്യാപിക പി.ജി.ശ്രീലത,അദ്ധ്യാപക പരിശീലകരായ മേരി, ഉഷ, സിന്ധു, അശ്വതി, ധന്യ, രാജു സ്റ്റാഫ് സെക്രട്ടറി പുഷ്പ ജോർജ്, എസ്.എം.സി ചെയർമാൻ വിനീത് എന്നിവർ സംസാരിച്ചു.