krishi-
കൊല്ലം കൃഷിഭവൻ മുഖേന റസിഡന്റ്‌സ് അസോസിയേഷനിലൂടെ നൽകുന്ന സൗജന്യ പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം കാവൽ നഗർ പ്രസിഡന്റ്‌ എച്ച്. നൗഷാദും സെക്രട്ടറി കെ. രാജേന്ദ്രനും ചേർന്ന് നി​ർവഹി​ക്കുന്നു

കൊല്ലം: കോർപ്പറേഷന്റെ കാർഷിക പദ്ധതി പ്രകാരം കൊല്ലം കൃഷിഭവൻ മുഖേന റസിഡന്റ്‌സ് അസോസിയേഷനിലൂടെ നൽകുന്ന സൗജന്യ പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം കാവൽ നഗർ പ്രസിഡന്റ്‌ എച്ച്. നൗഷാദും സെക്രട്ടറി കെ. രാജേന്ദ്രനും ചേർന്ന് നി​ർവഹി​ച്ചു.
2000 തൈകൾ വിതരണം ചെയ്തു. കമ്മിറ്റി അംഗങ്ങളായ പി.സന്തോഷ്‌ കുമാർ, ജെ.പ്രദീപ്‌ കുമാർ, എം. വിനേഷ്‌ കുമാർ എന്നിവർ പങ്കെടുത്തു