anand

കുന്നത്തൂർ: കാണാതായ യുവാവിനെ ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് പനമൂട്ടിൽ അശോകന്റെ മകൻ ആനന്ദാണ് (22,അപ്പു) മരിച്ചത്. ചിറയിലെ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 24 ന് പുലർച്ചെ മുതലാണ് ഇയാളെ വീട്ടിൽ നിന്ന് കാണാതായത്. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചക്കുവള്ളിയിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. പ്രണയ നൈരാശ്യമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശൂരനാട് പൊലീസ് കേസെടുത്തു.