photo
ഫയർഫോഴ്സ് തീ അണയ്ക്കുന്നു.

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കടകശ്ശേരി നെൽപ്പാടത്തിലെ പുൽക്കാടിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാർ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പുൽക്കാടുകൾ പൂർണമായും കത്തി അമർന്നു.