കരുനാഗപ്പള്ളി: പൗരത്വ നിയമഭേദഗതി നിയമത്തിനും ഇലക്ട്രൽ ബോണ്ട് അഴിമതിക്കുമെതിരെ എൽ.ഡി.എഫ് കരുനാഗപ്പള്ളി അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. രാത്രി 7ന് പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ചിന് മന്ത്രി ജെ.ചിഞ്ചു റാണി, എം.എൽ.എമാരായ ഡോ.സുജിത്ത് വിജയൻ പിള്ള, എച്ച്.സലാം, എൽ.ഡി.എഫ് നേതാക്കളായ അഡ്വ.എം. എസ്.താര, പി.കെ.ബാലചന്ദ്രൻ, സൂസൻകോടി, സി.രാധാമണി, പി.ആർ.വസന്തൻ, പി.ബി.സത്യദേവൻ, പി. കെ.ജയപ്രകാശ്, ഐ.ഷിഹാബ്, കൃഷ്ണകുമാർ, വിജയമ്മാ ലാലി, അബ്ദുൽസലാം അൽഹന, കരിമ്പാലിൽ സദാനന്ദൻ, ഷിഹാബ് എസ്.പൈനുംമൂട്, സൈനുദ്ദീൻ ആദിനാട് ,എ.എ.ജബ്ബാർ, ഫിലിപ്പോസ്, ആദിനാട് ശിഹാബ്, ജഗത്ത് ജീവൻ ലാലി, ബി.ഗോപൻ, ജബ്ബാർ, കൃഷ്ണൻകുട്ടി ,ആർ.സോമൻ പിള്ള, അജയകുമാർ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വസന്ത രമേശ്, ഗേളീ ഷൺമുഖൻ, അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, തുടങ്ങിയവർ നേതൃത്വം നൽകി. ലാലാജി ജംഗ്ഷനിൽ സമാപിച്ച നൈറ്റ് മാർച്ചിന്റെ സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. അഡ്വ.എം.എസ്.താര അദ്ധ്യക്ഷനായി. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ, എച്ച് സലാം എം.എൽ.എ, പിക.കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. സൂസൻകോടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.