ചവറ: നീണ്ടകര കണ്ണാട്ടുകുടി ശ്രീ മഹാദേവീ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രഥമ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി താഴമൺമഠം കണ്ഠരരു മോഹനരരുവിന്റെയും ക്ഷേത്രം മേൽശാന്തി മോഹനൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. രാവിലെ 6ന് അഷ്ടദ്രവ മഹാഗണപതി ഹോമം, 6.45 ന് സോപാന സംഗീതം, 7 ന്ഉഷ:പൂജ, 8 ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നെയ്യഭിഷേകം, കരിക്കഭിഷേകം, 9.30 ന് ദേവിക്ക് കളഭാഭിഷേകം, ശതകലശാഭിഷേകം, 10. 30 ന് ഉച്ചപൂജ 11.30 ന് മഹാഅന്നദാനം, വൈകുന്നേരം ദീപാരാധനക്ക് ശേഷം ഭഗവതിസേവ എന്നിവയും രാവിലെ 8 മണി മുതൽ കൊല്ലം വിഷ്ണു സേവാ ട്രസ്റ്റ് അവതരിപ്പിക്കുന്ന സമ്പൂർണ നാരായണീയ പാരായണം, വൈകിട്ട് 7ന് നൃത്തസന്ധ്യ, 7.30 ന് തിരുവാതിര. വാർഷികവും വിശേഷാൽ പൂജകളും മഹാ അന്നദാനവും വിജയിപ്പിക്കണമെന്ന് ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി കൺവീനർ ആർ. ശിവ പ്രസാദ് എസ്ആൻഡ് എസ്. ക്ഷേത്രയോഗം പ്രസിഡന്റ് എസ്. നവകുമാർ, സെക്രട്ടറി കെ.കെ.അനിൽകുമാർ, ഖജാൻജി കെ. പ്രഭാകരൻ, വൈസ് പ്രസിഡന്റ് എം.ബിജു മോൻ, ജോയിന്റ് സെക്രട്ടറി ആർ.തമ്പാൻ എന്നിവർ അറിയിച്ചു.