തെക്കുംഭാഗം: പൊതുപ്രവർത്തകനായ ചവറ തെക്കുംഭാഗം സ്വദേശി ചന്ദ്രൻ തൂലിക (68)യ്‌ക്ക് സൂര്യതാപത്തെ തുടർന്ന് അസ്വസ്ഥതയുണ്ടായി. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക് ഏകദേശം 12ന് കൊല്ലം കളക്‌ട്രേറ്റിൽ വന്ന ശേഷം അഞ്ചുകല്ലുംമൂട്ടിലേക്ക് കാൽനടയായി വരവെ ആയിരുന്നു സംഭവം. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ കഴുത്തിന് താഴെ നീറ്റലും ചൊറിച്ചിലും അനുഭപ്പെട്ടു. അസ്വസ്ഥതകൾ വിട്ടുമാറാതായതോടെ ഇന്നലെ ഡോക്‌ടറെ കണ്ടപ്പോൾ സൂര്യതാപം ഏറ്റതാണെന്ന് സ്ഥിരീകരിച്ചു. ചെറിയ കുരുക്കൾക്കൊപ്പം ചിലയിടങ്ങളിൽ ചുവന്ന തിണർപ്പുമുണ്ടായി.