
കുണ്ടറ: യു.ഡി.എഫ് കുണ്ടറ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജി.വിനോദ് കുമാർ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.ആർ.വി.സഹജൻ, യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് രാജു ഡി.പണിക്കർ, ഡി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ബാബുരാജൻ, ഡി.സി.സി അംഗം കുണ്ടറ സുബ്രഹ്മണ്യം, ആർ.എസ്.പി എൽ.സി സെക്രട്ടറി മുളവന വിനോദ്, യു.ഡി.എഫ് കുണ്ടറ മണ്ഡലം കൺവീനർ തോമസ് കുട്ടി, കേരള കോൺഗ്രസ് ജോസഫ് വിഭാഗം കുണ്ടറ മണ്ഡലം പ്രസിഡന്റ് മുളവന ഹരീഷ് കുമാർ, സി.പി.മന്മഥൻ നായർ, വി.ഓമനക്കുട്ടൻ, ഡോ.അനിൽരാജ്, സാജൻ സ്കറിയ തുടങ്ങിയവർ സംസാരിച്ചു.