photo
തറയിൽമുക്ക് - താച്ചയിൽമുക്ക് റോഡ് ടാർ ചെയ്യുന്നു

കരുനാഗപ്പള്ളി: തറയിൽമുക്ക് - താച്ചയിൽമുക്ക് റോഡിലൂടെയുള്ള ദുരിതയാത്രയിൽ നിന്ന് യാത്രക്കാർക്ക് മോചനം. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ്

12 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യത്തെ കരാറുകാരൻ പണി ഉപേക്ഷിച്ചതിനെ തുട‌ർന്ന് പുതിയ കരാറുകാരൻ പണി ഏറ്റെടുത്തു. ഇന്നലെ മുതൽ ടാറിംഗ് ജോലികൾ ആരംഭിച്ചു. റോഡ് മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയായിരുന്നു.

വാർത്ത തുണയായി

നവീകരണ പ്രവർത്തനങ്ങൾ നീണ്ടുപോയതിനെ തുടർന്ന് നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കേരളകൗമുദി വാർത്ത നൽകി. വാർത്ത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര നടപടിയുണ്ടായി. ഇന്നലെ രാവിലെ മുതൽ ടാറിംഗ് ജോലികൾ ആരംഭിച്ചു. ഇതോടെ റോഡിന് ശാപമോക്ഷമായി. ശേച്യാലസ്ഥയെ കുറിച്ച് പര്തത്തിൽ വന്ന വാർത്ത നാട്ടുകാർക്ക് തുണയായി. മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന റോഡ് ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉണ്ടായത്.