
കൊല്ലം: കോർപ്പറേഷന്റെ കിളികൊല്ലൂർ സോണൽ ഓഫീസ് പരിധിയിൽ പ്രവർത്തിക്കുന്ന കുടിപ്പള്ളിക്കൂടം ആശാന്മാർക്ക് കഴിഞ്ഞ വർഷത്തെ വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ആശാട്ടിമാരും ആശാന്മാരും സോണൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. 2022-23 വർഷം അനുവദിക്കപ്പെട്ട വേതനമാണ് ആശാന്മാർക്ക് ലഭിക്കാനുള്ളത്. അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി അദ്ധ്യക്ഷനായി. ലീലാവിലാസിനി അമ്മാൾ, ആർ. ബിന്ദുറാണി, രമാദേവി അമ്മ, ആർ.ഡി. സുശീലാകുമാരി അമ്മ, വി. അജിതാ ലത, കെ. ശ്യാമള, എസ്. സുധ, വനജ, തുളസി ഭായി, ഷൈലജകുമാരി, വി. ജയന്തി തുടങ്ങിയവർ സംസാരിച്ചു.