
കൊല്ലം: രാഷ്ട്രീയ പാർട്ടികൾ വിശ്വകർമ്മജരെ വഞ്ചിക്കുകയാണെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് വി. സുധാകരൻ പറഞ്ഞു. കൊല്ലം താലൂക്ക് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ഹിന്ദു സമൂഹത്തിലെ മൂന്നാം ശക്തിയായ വിശ്വകർമ്മ നേതാക്കൾക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകാതെ ജനസംഖ്യാനുപാതികനീതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.രഘുനാഥൻ മുഖ്യപ്രഭാഷണം വഹിച്ചു. ആറ്റൂർ ശരച്ചന്ദ്രൻ, കെ.സി. പ്രഭ, കെ.ശി