
കൊല്ലം: സംസ്ഥാന യുവജന ക്ഷേമ ബോർഡും ജില്ലാ യുവജന കേന്ദ്രവും സംയുക്തമായി ജില്ലയിലെ ടീം കേരള വോളണ്ടിയർമാരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആറു മാസം നീണ്ടു നിൽക്കുന്ന ബീച്ച് ശുചീകരണ പരിപാടിക്ക് കൊല്ലം ബീച്ചിൽ തുടക്കമായി. എല്ലാ ഞായറാഴ്ചകളിലും ശുചീകരണം സംഘടിപ്പിക്കും. ജില്ലാ യൂത്ത് കോഓർഡിനേറ്റർ അഡ്വ.എസ്.ഷബീർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്.ബിന്ദു അദ്ധ്യക്ഷയായി. ബിലാൽ അൻസിയ, അക്ഷയ് എം.ആനന്ദ്, നന്ദു എസ്.ഉണ്ണി, ഇന്ദുരാജ്, എസ്.നിതിൻ സംസാരിച്ചു. എല്ലാ ഞായറാഴ്ചകളിലും ഒരു ലീഡറുടെ നേതൃത്വത്തിൽ പത്തു വോളണ്ടിയർമാരാണ് ശുചീകരണം നടത്തുന്നത്.