കൊല്ലം: മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമവും അനുസ്മരണ സമ്മേളനവും ജനറൽ സെക്രട്ടറി ഡോ.എം.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വെഞ്ഞാറമൂട് അബ്ദുൽ സലാം അദ്ധ്യക്ഷനായി. അബ്ദുല്ലാമൗലവി, നവാബുദ്ദീൻ, കായിക്കര സലാം, ഡോ.ഹക്കീം, ഷറഫുദ്ദീൻ സെൻട്രൽ, സൈനുദ്ദീൻ കൊച്ചുവിള, പ്രൊഫ.ഇബ്രാഹിംകുട്ടി, പ്രൊഫ.അബ്ദുൽ ബാരി, അബ്ദുൽ ഖാദർ മൗലവി, റഷീദ് പുല്ലേലയ്യം, ഷംസുദ്ദീൻ മിട്ടായി എന്നിവരെ അനുസ്മരിച്ചു. എം.എ.സമദ് അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കായിക്കര നിസാമൂദ്ദീൻ, മെഡിസ്റ്റി സെക്രട്ടറി എ.അബ്ദുൽ സലാം, ട്രഷറർ വി.എ.നദീർ, സിയാദ് ഹുസൈൻ, നവാസ് റഷാദി, എം.എസ്.സുബൈർ, അമാനുല്ലാ ഖാൻ, നാസിമുദ്ദീൻ, പ്രൊഫ. സിറജുദ്ദീൻ കുട്ടി, എ.കെ.മുക്താർ, കെ.കെ.ഷാജഹാൻ, ഒറ്റതെങ്ങിൽ ലത്തീഫ്, വി.ഷാഹുൽ ഹമീദ്, അലങ്കാർ സുബൈർ, പ്രൊഫ.കെ.എം.വാഹിദ, എം.എ.മജീദ് എന്നിവർ സംസാരിച്ചു.