
കൊട്ടിയം:റോട്ടറി ക്ലബിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ മാസവും നൽകി വരാറുള്ള സാന്ത്വനം 2023-24 ഡയാലിസിസ് കിറ്റുകളുടെ വിതരണം തഴുത്തല റോട്ടറി ഹാളിൽ നടന്നു .റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 ഡിസ്ട്രിക്ട് പ്രോജക്ട് സത് രംഗി റീനൽ കെയറിന്റെ ഭാഗമായാണ് സാന്ത്വനം പദ്ധതിയിൽ എല്ലാ മാസവും കിറ്റുകൾ വിതരണം ചെയ്യുന്നത്. കിറ്റുകളുടെ വിതരണ ഉദ്ഘാടനം ജോയ് ആലുക്കാസ് ഫൗണ്ടേഷൻ പി.ആർ.ഒ എൻ.വിശേശ്വരൻ പിള്ള നിർവഹിച്ചു. കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ് ഷിബു റാവുത്തർ അദ്ധ്യക്ഷനായി. തഴുത്തല ചന്ദ്രസേനൻ മെമ്മോറിയൽ ഹോസ്പിറ്റലിലെ സിസ്റ്റർ സീന ഷൈൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. 52 ഓളം അപേക്ഷകർക്ക് ഡയാലിസിസ് കിറ്റുകൾ നൽകി. ക്ലബിന്റെ മെഡി പ്ലസ് പദ്ധതിയുടെ ഭാഗമായി അർഹരായ രോഗികൾക്ക് ചികിത്സാ ധനസഹായ പെൻഷനും വിതരണം ചെയ്തു. പ്രസിഡന്റ് ഇലക്ട് ബി.സുകുമാരൻ, റോട്ടറി ക്ലബ് അംഗങ്ങളായ എസ്.ബിജു, രാജൻ കായ്നോസ്, ജോളി സിൽക്സ് മാനേജർ സന്തോഷ്, സാൻജോ വർഗീസ്, സാമൂഹിക പ്രവർത്തകൻ മുഖത്തല സുഭാഷ് എന്നിവർ സംസാരിച്ചു.