photo

പുനലൂർ: മാദ്ധ്യമ രംഗത്ത് അത്ഭുതകരമായ വൈരുദ്ധ്യങ്ങൾ കാട്ടാൻ കഴിവുള്ളവരാണ് ഓരോ ലേഖകനുമെന്ന് ജീവകാരുണ്യ പ്രവർത്തന രംഗത്ത് സംസ്ഥാന, ദേശീയ പുരസ്കാര ജേതാവും പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ.പുനലൂർ സോമരാജൻ പറഞ്ഞു. പുനലൂർ ടൗൺ പ്രസ്ക്ലബിൻെറ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ക്ലബ് നൽകിയ അനുമോദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്നെ ഉയർത്തിക്കാണിക്കണമെന്ന് ഒരു മാദ്ധ്യമ പ്രവർത്തകനോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. നമുക്ക് ലഭിക്കുന്ന അംഗീകരങ്ങൾ മറ്റുള്ളവർക്കു കൂടി പ്രചോദനമാകണം. വൈകാരികമായി ഞാൻ പുനലൂർകാരനാണെങ്കിലും എന്നെ വളർത്തിയത് പത്തനാപുരമാണ്'- അദ്ദേഹം പറഞ്ഞു. വിളക്കുടി സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്‌ലീനെയും ആദരിച്ചു. ക്ലബ് പ്രസിഡന്റ് എൻ.എസ്. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ പന്തപ്ലാവ്, സെക്രട്ടറി ഇടമൺ ബാഹുലേയൻ, ജോ.സെക്രട്ടറി എസ്.എൻ. രാജേഷ്, ട്രഷറർ ബി.പ്രമോദ്കുമാർ, എക്സി. കമ്മിറ്റി അംഗങ്ങളായ ടി.രഞ്ജുലാൽ, ഷാഹുൽ ഹമീദ്, മനോജ് വന്മള, കുഞ്ഞുമോൻ കോട്ടവട്ടം, രജിത്ത് രാജൻ, ടി.എം. തോമസ് തുടങ്ങിയവർ സംസരിച്ചു. ഭാരവാഹികളായി എൻ.എസ്. സന്തോഷ്‌കുമാർ (പ്രസിഡന്റ്), അനിൽ പന്തപ്ലാവ് (വൈസ് പ്രസിഡന്റ്), ഇടമൺ ബാഹുലേൻ (സെക്രട്ടറി), എസ്.എൻ. രാജേഷ് (ജോ.സെക്രട്ടറി), ബി. പ്രമോദ്കുമാർ (ട്രഷറർ) എന്നിവരടങ്ങിയ 13 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.