photo

കരുനാഗപ്പള്ളി: കോഴിക്കോട് ശ്രീവിലാസത്ത് (മംഗലത്ത്) രാജീവന്റെ (56) മൃതദേഹം കത്തി കൊണ്ട് കഴുത്തറുത്ത നിലയിൽ വീടിനു സമീപത്തെ മാവിൻ ചോട്ടിൽ കണ്ടെത്തി. ഇന്നലെ പുല‌ച്ചെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. രാവിലെ 9 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കരുനാഗപ്പള്ളി പൊലീസും ഫോറൻസിക് വിദഗദ്ധരും എത്തി മൃതദേഹം പരിശോധിച്ച് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: പ്രിയ. മക്കൾ: മിഥുൻ രാജ്, നിഥിൻ രാജ്.