കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ബാബു അദ്ധ്യക്ഷനായി. ബോബൻ ജി.നാഥ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ശിവദാസൻ,ജയ ദേവൻ, താഹ ,ആർ.ദേവരാജൻ, യൂത്ത് കോൺഗ്രസ് നേതാവ് അനൂപ്, മുൻ ഗ്രാമപഞ്ചായത്ത് അംഗം രാമചന്ദ്രൻ, കോമളത്ത് രാജേന്ദ്രൻ, വി.പ്രദിപ് ,സജീവ്, കരുണാകരൻ, ബാബു എന്നിവർ സംസാരിച്ചു.