ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും ലയൺസ് ബോക്സിംഗ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൗജന്യ അവധിക്കാല കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 8 മുതൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 6.30 മുതൽ 8.30 വരെയാണ് ക്യാമ്പ്. 10 വയസിന് മുകളിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ബോക്സിംഗ് അത്ലറ്റിക്സ് തുടങ്ങിയ ഇനങ്ങളിലെ വിദഗ്ദ്ധ പരിശീലകരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. താത്പര്യമുള്ളവർ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റുമായോ 9446909911, 6235100020 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.