തൊടിയൂർ: ലോക നാടക ദിനത്തിൽ സംസ്കാര സാഹിതിയും നാടകപ്രേമികളും ചേർന്ന് നാടകകൃത്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയെ ആദരിച്ചു. സി.ആർ.മഹേഷ് എം.എൽ.എ പൊന്നാടയണിച്ച് മെമെന്റോ നൽകി. ചടങ്ങിൽ സംസ്കാര സാഹിതി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് സജീവ് മാമ്പറ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ കൺവീനർ എസ്.എം.ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി . പുനൂർ ശ്രീകുമാർ , മൈതീൻകുഞ്ഞ് എ വൺ, നദീറ കാട്ടിൽ, ആദിനാട് മധു, ഷാനവാസ് കമ്പി കീഴിൽ, കലേശൻ, മുരളി, രമേശ് ചോയിസ്, സിന്ധു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി മറുപടി പറഞ്ഞു . രത്നമ്മ ബ്രാഹ്മമുഹൂർത്തം സ്വാഗതവും ഷെരീഫ് ഗീതാഞ്ജലി നന്ദിയും പറഞ്ഞു.