കൊല്ലം: കേരളകൗമുദി എക്സിക്യുട്ടിവ് എഡിറ്ററായിരുന്ന ബി.സി. ജോജോ മാദ്ധ്യമ രംഗത്തിനു നൽകി സംഭാവന നിർണായകമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മ പറഞ്ഞു. മയ്യനാട് എൽ.ആർ.സിയിൽ നടന്ന ബി.സി. ജോജോ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമ പ്രവർത്തകർ അധികാരത്തിൽ നിന്നു അകന്നുനിൽക്കണമെന്ന ധർമ്മം ബി.സി. ജോജോ ജീവിതാന്ത്യം വരെ പാലിച്ചുവെന്നും പ്രഭാവർമ്മ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകൻ പി.പി. ജെയിംസ്, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ. രാജൻ ബാബു, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. കിരൺബാബു, ജവഹർ ബാലഭവൻ ചെയർമാൻ എസ്. നാസർ, സജി ഡി.ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.