എഴുകോൺ : അവധി ദിനങ്ങൾ മറയാക്കി നിലം നികത്താനുള്ള നീക്കം കൈയോടെ തടഞ്ഞ് എഴുകോൺ വില്ലേജ് ഓഫീസ് അധികൃതർ. എഴുകോൺ പ്ലാച്ചിഭാഗത്താണ് നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ച് നിലം നികത്താനുള്ള ശ്രമം നടത്തിയത്. റവന്യൂരേഖകളിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ സ്ഥലം. തൊട്ടടുത്ത സ്ഥലത്ത് അനുമതിയോടെ മണ്ണെടുക്കുന്നതിന്റെ മറവിലാണ് അനധികൃതമായി നിലം നികത്താൻ ശ്രമിച്ചത്. കരുനാഗപ്പള്ളിയിലേക്ക് പാസ് അനുവദിച്ച മണ്ണാണ് അനധികൃതമായി ഇവിടെ ഇട്ടത്. ഈ മണ്ണ് നീക്കം ചെയ്ത് പൂർവസ്ഥിതിയിലാക്കണമെന്ന് കാണിച്ച് നിലം ഉടമക്ക് നോട്ടീസും നിരോധന ഉത്തരവും നൽകി.നടപടികൾക്ക് എഴുകോൺ വില്ലേജാഫീസർ കെ.ജി.സിമി, സ്പെഷ്യൽ വില്ലേജാഫീസർ
വൈ. ബൈജൂമോൻ എന്നിവർ നേതൃത്വം നൽകി.