nkp


കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന് ജില്ലയിലെ കശുഅണ്ടി ഫാക്ടറികളിൽ ഉജ്ജ്വല വരവേൽപ്പ്. കശുഅണ്ടി തൊഴിലാളികളുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കുന്ന നടപടികളെക്കുറിച്ച് അദ്ദേഹം തൊഴിലാളികളുമായി സംസാരിച്ചു.

ഇന്നലെ മുപ്പതിൽപ്പരം കശുഅണ്ടി ഫാക്ടറികളാണ് അദ്ദേഹം സന്ദർശിച്ചത്. തൃക്കോവിൽവട്ടം സൗപർണിക ഫാക്ടറിയിൽ നിന്നാണ് ആരംഭി​ച്ചത്. പരമ്പരാഗത വ്യവസായമായ കശുഅണ്ടിയെയും തൊഴിലാളികളെയും വഞ്ചിച്ച സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പ്രചരണപരിപാടി ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ദേശീയ പ്രസിഡന്റ് ടി.സി. വിജയൻ, സജി ഡി.ആനന്ദ്, ഭാസുരൻ, കെ.ആർ.വി. സഹജൻ, പെരിനാട് മുരളി, മുഖത്തല വേണു, മോഹൻലാൽ, മുഖത്തല ഗോപി, അയത്തിൽ ശ്രീകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം വിവിധ ഫാക്ടറികളിൽ സന്ദർശനം നടത്തി.