palatharathra-

കൊല്ലം: പാലത്തറ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവം വിവിധ ആഘോഷങ്ങളോടെ സമാപിച്ചു. ക്ഷേത്ര മൈതാനിയിൽ പതിനായിരകണക്കിന് ആളുകളെ സാക്ഷിയാക്കി നടന്ന നെടും കുതിരയെടുപ്പ് ഭക്തി സാന്ദ്രമായി. ഫൈവ് സ്റ്റാർ, ആർ.സി ബോയ്സ്, പാലത്തറ ഭക്ത ജനങ്ങൾ, റെഡ് ഡെവിൾസ്, പുഞ്ചിരി മുക്ക് യുവജനങ്ങൾ, പാലത്തറ പൊതുജനങ്ങൾ, മൈലാപ്പൂര് ചേരി വക, തൈയ്ക്കാവ് ജംഗ്ഷൻ യുവജനങ്ങൾ, മൈലാപ്പൂര് യുവജനങ്ങൾ, ടീം രുദ്രമാത, എസ്.വി പന്തൽ വർക്സ് ആൻഡ് സ്റ്റാഫ്, തോപ്പിൽ ബ്രദേഴ്സ്, സ്ഫടികം ബോയ്സ്, ആൽത്തറ കൂട്ടായ്മ, മൈലാപ്പൂര് നാട്ടു കൂട്ടം തുടങ്ങിയ വിവിധ സംഘടനകളുടെ കൂട്ടായ്മയിൽ കെട്ടുകാഴ്ചകൾ അണിനിരന്നു. രാവിലെ 6ന് നടന്ന പൊങ്കലിൽ നൂറുകണക്കിന് സ്ത്രീകൾ നിവേദ്യം അർപ്പിച്ചു. രാവിലെ 8ന് ആന നീരാട്ട്, ആനയൂട്ട് എന്നിവ നടന്നു. തുടർന്ന് കളഭാഭിഷേകം, ആറാട്ട് അനുജ്ഞാ പൂജ, വൈകിട്ട് 4ന് അമ്പലപ്പുഴ ജയകുമാറിന്റെ നേതൃത്വത്തിലുളള പഞ്ചവാദ്യം, നാദസ്വരം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ശീവേലി, വിഗ്രഹ സഹിതം തിരു:ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് ബലി, ആറാട്ട് കടവ് കർമ്മങ്ങൾ, എഴുന്നെള്ളത്ത് ഘോഷയാത്ര, സേവ, താലപ്പൊലി, കെട്ടുകാഴ്ച എന്നിവ നടന്നു. ക്ഷേത്രം പ്രസിഡന്റ് എസ്.സുധീർ, സെക്രട്ടറി എസ്.ബിജു ലാൽ, വൈസ് പ്രസിഡന്റ് എസ്.അനു (അയ്യപ്പൻ), ട്രഷറർ രാജീവ് പാലത്തറ, ജോയിന്റ് സെക്രട്ടറി ബിനു സദാശിവൻ, ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് എസ്.ദാമോദരൻ നമ്പൂതിരി, മേൽശാന്തി ചമ്പക്കുളം അരുവിപ്പുറത്ത് മഠത്തിൽ പി.ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ ഉത്സവത്തിന് നേതൃത്വം നൽകി.