കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര കന്നേറ്റി സി.എം.എസ്. എൽ.പി സ്കൂളിലെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ഡാനിയേൽ എം.ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. ആശാ ഫിലിപ്പ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ കലാമത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെയും സ്കൂൾ പി.ടി.എ മുൻ പ്രസിഡന്റ് തയ്യിൽ പ്രദീപ് കുമാറിനെയും ഡിവിഷൻ കൗൺസിലർ ബിന്ദു അനിൽ അനുമോദിച്ചു. ചർച്ച് വാർഡൻ ഡേവിഡ് സാമുവേൽ, പൂർവ വിദ്യാർത്ഥി ആർ.രവി, സ്കൂൾ ലീഡർ ശിവലക്ഷ്മി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ആശാദേവി അദ്ധ്യക്ഷയായി. ഹെഡ്മാസ്റ്റർ ബിജു വൈ.ജോർജ്ജ് സ്വാഗതവും ആൻസി ജേക്കബ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.