ocr
ഓച്ചിറ ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെയും സി.ടി.എം ട്രസ്റ്റിന്റെയും നേതൃത്വത്തിൽ റംസാൻ റിലീഫിന്റെ ഭാഗമായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കുള്ള നിത്യോപയോഗ സാധനങ്ങൾ കൈമാറുന്ന ചടങ്ങ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെയും സി.ടി.എം ട്രസ്റ്റിന്റെയും നേതൃത്വത്തിൽ റംസാൻ റിലീഫിന്റെ ഭാഗമായി പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തി അഞ്ഞൂറിലധികം വരുന്ന അന്തേവാസികൾക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ കൈമാറി. കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മെഹർഖാൻ ചേന്നല്ലൂർ, അയ്യാണിക്കൽ മജീദ്, അബ്ബാ മോഹൻ, ഗാന്ധിഭവൻ കോഡിനേറ്റർ സിദ്ദിഖ് മംഗലശ്ശേരി, സ്നേഹ സന്തോഷ്, ഹാമിദ് പള്ളിമുക്ക്, അനൂപ്, അൻസർ, ജമാലുദ്ദീൻ, അനിൽകുമാർ, അമ്മു ശ്യാം, അമിത, ശാന്തകുമാർ എന്നിവർ പങ്കെടുത്തു.