photo
അഞ്ചലിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കൺവെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ് .രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: എൻ.ആ‌ർ.ഇ ജി വർക്കേഴ്സ് യൂണിയൻ കൺവെൻഷൻ അഞ്ചലിൽ സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അജിത്ത് അദ്ധ്യക്ഷനായി. അലയമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പ്രമോദ് ,എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.അനിമോൻ, സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, സി.പി.എം ജില്ലാകമ്മറ്റിയംഗം സുജാചന്ദ്രബാബു, സി.പി .ഐ ജില്ലാകമ്മറ്റിയംഗം എം.സലിം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ലൈലാബീവി,
.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ലേഖ ,സരോജാദേവി,രഞ്ജുസുരേഷ് ,സി .ഹരി എന്നിവർ സംസാരിച്ചു.