പുനലൂർ: ഐക്കരക്കോണം പബ്ലിക് ലൈബ്രററി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ വിജ്ഞാന വികസന സദസ് ഇന്ന് വൈകിട്ട് 5ന് നടക്കും. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത സദസ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് എം.എസ്.സത്യബാബു അദ്ധ്യക്ഷനാകും. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് ക്ലാസുകൾ നയിക്കും. നഗരസഭ മുൻ ആക്ടിംഗ് ചെയർമാൻ ഡി.ദിനേശൻ മുഖ്യാതിഥിയാകും. ലൈബ്രറി കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.സജീവ്, സെക്രട്ടറി ബി.ചന്ദ്രബാബു തുടങ്ങിയവർ സംസാരിക്കും.