a
എൽ.ഡി.എഫ് ചവറ അസംബ്ലി മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചവറ തട്ടാശ്ശേരിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ നിർവഹിക്കുന്നു

ചവറ: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് ചവറ അസംബ്ലി മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ചവറ തട്ടാശ്ശേരിയിൽ സ്ഥാപിച്ച ഓഫീസിന്റെ ഉദ്ഘാടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ നിർവഹിച്ചു. സുജിത് വിജയൻ പിള്ള എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. എച്ച്.ഷാരിയാർ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ഡെപ്യുട്ടി മേയർ കൊല്ലം മധു, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ.ഷിഹാബ്,സി.പി.എം ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, എസ്.ജയൻ, പി.കെ .ഗോപാലകൃഷ്ണൻ, കെ. മോഹനക്കുട്ടൻ, വി. ജ്യോതിഷ്കുമാർ എന്നിവർ പങ്കെടുത്തു.