 
പത്തനാപുരം: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയന്റെ സംഘടന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ മുന്നോടിയായി വനിതസംഘം,കുമാരിസംഘം ശാഖതല ഭാരവാഹികളുടെ പിറവന്തൂർ മേഖല നേതൃസംഗമം എലിക്കാട്ടൂർ കെ.ജെ.എം ഓഡിറ്റോറിയത്തിൽ നടന്നു.പത്തനാപുരം യൂണിയൻ സെക്രട്ടറി ബി.ബജു മേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ വി.ജെ.ഹരിലാൽ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി മുഖ്യാതിഥിയായി. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ്കോട്ടയം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ,യൂണിയൻ കൗൺസിലർ റിജു വി.ആമ്പാടി,വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപാ ജയൻ, സെക്രട്ടറി എസ്.ശശിപ്രഭ,ട്രഷറർ മിനി പ്രസാദ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, സംഘാടക സമിതി ചെയർമാൻ ജയചന്ദ്രപണിക്കർ, കുമാരിസംഘം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർപേഴ്സൺ ലിഷാ ഷാജു, കൺവീനർ യു.ആർ.ദേവപ്രിയ തുടങ്ങിയവർ സംസാരിച്ചു.