കൊല്ലം: ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ പ്രചാരണത്തിന് എത്തിയ കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തി​ൽ 10 എസ്. എഫ്.ഐ പ്രവർത്തകർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയും മറ്റുള്ള അഞ്ച് പേർക്കെതിരെയുമാണ് കേസ്. എ.ബി.വി.പിയും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദും പൊലീസിൽ നൽകി​യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്യായമായി​ സംഘം ചേരൽ, തടഞ്ഞ് നിറുത്തൽ, മർദ്ദനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.