
ചവറ: കൊല്ലം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് പന്മന പഞ്ചായത്തിൽ ലഭിച്ചത് ആവേശ്വോജ്ജ്വല സ്വീകരണം. സ്വാതന്ത്ര സമര സേനാനിയായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് പന്മനയിലെ പര്യടനം ആരംഭിച്ചത്. തുടർന്ന് ചട്ടമ്പി സ്വാമികളുടെ സമാധിമണ്ഡപത്തിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.
പന്മന, പുത്തൻചന്ത, ആറുമുറിക്കട, വടുതല മുക്ക്, ടെറ്റാനിയം, കുറ്റി വട്ടം, ഇടപ്പള്ളിക്കോട്ട, പറമ്പി മുക്ക്, തേവലക്കര എന്നിവിടങ്ങളിലായിരുന്നു പന്മന പഞ്ചായത്തിലെ പ്രചാരണം. നിയോജക മണ്ഡലം ചെയർമാർ കോലത്ത് വേണുഗോപാൽ, കൺവീനർ ജസ്റ്റിൻ ജോൺ, മാമുലയിൽ സേതുക്കുട്ടൻ, പന്മന ആശ്രമം സെക്രട്ടറി ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, എ.എം.സാലി, അഡ്വ സി.പി. സുധീഷ് കുമാർ, നിഷ സുനീഷ്, അഡ്വ. യൂസഫ് കുഞ്ഞ്, കിണറുവിള സലാഹുദ്ദീൻ, ഷൗക്കത്ത്, അൻവർ ഖാൻ, നിഷാ സുധീഷ്, ബഷീർ, ചന്ദ്രശേഖരൻ, പന്മന ബാലകൃഷ്ണൻ, താജ് പോരൂർക്കര, സി.ഉണ്ണിക്കൃഷ്ണൻ, വാഴയിൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.