photo-
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺ കുമാറിന് കുന്നത്തൂരിലെ കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ സ്വീകരണം നൽകുന്നു

പോരുവഴി : മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺ കുമാറിന് കുന്നത്തൂരിലെ കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ സ്വീകരണം നൽകി. കഴിഞ്ഞദിവസം രാവിലെ പാറക്കടവിൽ നിന്ന് ആരംഭിച്ച സന്ദർശനം ആനയടി,കണ്ണമം,പനപ്പെട്ടി,ആയിക്കുന്നം തൈവിള പള്ളിശ്ശേരിക്കൽ,ആശാരിമുക്ക് ,തോട്ടുമുഖം കോർപ്പറേഷൻ ഫാക്ടറി,പൊട്ടക്കണ്ണൻ മുക്ക്,ഭരണിക്കാവ് കോർപ്പറേഷൻ ഫാക്ടറി ദിവ്യാ ക്യാഷ്യൂ ഫാക്ടറി,മുതുപിലാക്കാട് സെന്റ്മേരിസ് ,തുരുത്തിക്കര സെൻമേരിസ് കുന്നത്തൂർ കോർപ്പറേഷൻ ഫാക്ടറി നാട്ടുശ്ശേരിൽ അമ്പുവിള,തലയാറ്റ് എന്നീ ഫാക്ടറികൾ സന്ദർശിച്ച് ഇടക്കാട് കാഷ്യൂ ഫാക്ടറിയിൽ സമാപിച്ചു. സ്ഥാനാർത്ഥിയോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള, സെക്രട്ടറി ആർ.എസ്.അനിൽ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ടി.ആർ.ശങ്കരപ്പിള്ള, കെ.ശിവശങ്കരൻ നായർ, അഡ്വ.സിജി, ഗോപു കൃഷ്ണൻ, എസ്.അനിൽ, ജി.പ്രദീപ്,അനിൽ എസ്.കല്ലേലിഭാഗം, വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, കേന്ദ്ര സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം പര്യടനത്തിൽ പങ്കെടുത്തു.