
കൊല്ലം: എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനെ നെഞ്ചോട് ചേർത്ത് മലയോര നാട്. പുനലൂർ മണ്ഡലത്തിൽ ഇന്നലെ വൈകിട്ട് 3.30ന് ആര്യങ്കാവ് പഴയ ചെക്ക്പോസ്റ്റിൽ നിന്ന് റോഡ് ഷോയോടെയാണ് പ്രചാരണം ആരംഭിച്ചത് .
നൂറകണക്കിന് ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. മോദിസർക്കാരിന്റെ പത്തുവർഷത്തെ വികസനക്കുതിപ്പുകൾ എണ്ണിപ്പറഞ്ഞാണ് കൃഷ്ണകുമാർ വോട്ട് അഭ്യർത്ഥിച്ചത്. റോഡ് ഷോ കടന്നുപോയ വഴിയിലുടനീളം സ്വീകരണം നൽകാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേരാണ് അണിനിരന്നത്. റോഡ്ഷോ തെന്മല എസ്.ആർ പാലസ് റോഡ് വഴി, ഉറുകുന്ന്, ഇടമൺ-34, സത്രംമുക്ക്, കലയനാട് എത്തി. പിന്നീട് ടി.ബി. ജംഗ്ഷൻ വഴി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ചെമ്മന്തൂർ, വൺവേ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വഴി കരവാളൂർ ജംഗ്ഷനിൽ സമാപിച്ചു.