കൊല്ലം: ആഴ്ചകളായി 39 ഡിഗ്രി ചൂടിൽ വെന്തുരുകിയിരുന്ന നഗരത്തിന് ആശ്വാസമായി കനത്ത മഴ. ഇന്നലെ രാത്രി 7.45ന് ആരംഭിച്ച മഴ ഒരുമണിക്കൂറോളം നീണ്ടു നിന്നു. മഴയോടൊപ്പം കനത്ത ഇടിയും മിന്നലും ഉണ്ടായി. പെട്ടെന്ന് പെയ്ത മഴ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കനത്ത ചൂടിൽ വലഞ്ഞിരുന്ന നഗരവാസികൾക്ക് ആശ്വാസമായി. ആഴ്ചകളായി ജില്ലയിൽ 39ഡിഗ്രിക്കും 40ഡിഗ്രിക്കും ഇടയിലായിരുന്നു ചൂട് അനുഭവപ്പെട്ടിരുന്നത്. ഈ മാസം 17ന് 39.6 ഡിഗ്രി രേഖപ്പെടുത്തിയതായിരുന്നു സീസണിലെ ഏറ്റവും ഉയർന്ന താപനില. വരും ദിവസങ്ങളിലും ചെറിയതോതിൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. .