k

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ മൃഗാശുപത്രിയിൽ ആദ്യമായി ശസ്ത്രക്രിയ നടന്നു. അടുതല വരിഞ്ഞം സുരേഷ് ഭവനിൽ ജോസ് കുമാറിന്റെ കാള കിടാവിന്റെ പൊട്ടിയ താടിയെല്ലാണ് ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തിയത്. സീനിയർ വെറ്ററിനറി സർജൻ ഡോ.എസ്.രാജുവിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. പ്രസവ സമയത്താണ് കാള കിടാവിന്റെ താടിയെല്ലിന് പൊട്ടൽ ഉണ്ടായത്. തുടർന്ന് ചാത്തന്നൂർ മൃഗാശുപത്രിയെ സമീപിക്കുകയും ഇംബ്രാ മിഡില്ലറി സർജറി നടത്തുകയുമായിരുന്നു. ജഴ്സി ഇനത്തിലുള്ള പശുവിന്റെ കിടാവാണ്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബിജു, സുഭാഷ്, അറ്റൻഡർ രാജേന്ദ്രൻ നായർ, പി.റ്റി.എസ് ലിസി എന്നിവർ പങ്കെടുത്തു.