dcc-

കൊല്ലം: കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഇതിഹാസ തുല്യമായ സഹന സമരമായിരുന്നു ഇരുപത് മാസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നല്കിയ അത്തരം പോരാട്ടങ്ങളുടെ പൈതൃകം ഏറ്റെടുക്കാൻ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തുന്ന പരിശ്രമങ്ങൾ വിലപ്പോവുകയില്ലന്നും എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് സംഘടിപ്പിച്ച നവോത്ഥാന സദസും കവി അരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. വിശ്വധർമ്മം പത്രാധിപർ മാർഷൽ ഫ്രാങ്ക്, മുൻ സാക്ഷരതാ മിഷൻ ഡയറക്ടർ എം.സുജയ്, ഫാത്തിമാ മാതാ നാഷണൽ കോളേജ് മലയാളവിഭാഗം മേധാവി ഡോ.പെട്രീഷ്യ ജോൺ, സാംസ്കാരിക പ്രവർത്തകൻ കോതേത്ത് ഭാസുരൻ എന്നിവർ സംസാരിച്ചു. കലയപുരം മോനച്ചൻ സ്വാഗതവും ചെറുവയ്ക്കൽ ഗോപകുമാർ നന്ദിയും പറഞ്ഞു. നവോത്ഥാന സദസിന്റെ ഭാഗമായി സംഘടിപ്പിച്ച കവി അരങ്ങിൽ കവികളായ ബി.ശങ്കരനാരായണപിള്ള, അരുൾ എൻ.എസ്.ദേവ്, പുള്ളിവിള സന്തോഷ് ഭാസ്ക്കരൻ, പെട്രീഷ്യ ജോൺ, കോതേത്ത് ദാസുരൻ, എം.മാത്യൂസ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.