medua-

കൊല്ലം: ജില്ലയിൽ മാദ്ധ്യമ നിരീക്ഷണത്തിനും സർട്ടിഫിക്കേഷനുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എൻ. ദേവിദാസിന്റെ നേതൃത്വത്തിൽ കളക്‌​ടറേറ്റിൽ പ്രവർത്തിക്കുന്ന എം.സി.എം.സി സെല്ലിന്റെ പ്രവർത്തനം മാതൃകാപരമെന്ന് സംവിധാനങ്ങൾ വിലയിരുത്തിയ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ഡോ. എ. വെങ്കിടേഷ് ബാബു പറഞ്ഞു. ടി.വി ചാനലുകൾ, നവമാദ്ധ്യമങ്ങൾ, അച്ചടിമാദ്ധ്യമങ്ങൾ, റേഡിയോ ഉൾപ്പെടെ സമഗ്രമായി വിലയിരുത്തുന്നത് വഴി ചെലവ് തിട്ടപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും പരിശോധിക്കാനാകും. തിരഞ്ഞെടുപ്പ് ദിവസംവരെ കൃത്യമായ പ്രവർത്തനം ഉറപ്പ്‌​വരുത്തുണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

എ.ഡി.എം സി.എസ്. അനിൽ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, ഡോ. വി​. രമ, ഒബ്‌​സർവർമാരുടെ നോഡൽ ഓഫീസർ ബാബുരാജ്, മീഡിയ നോഡൽ ഓഫീസർ എൽ. ഹേമന്ത് കുമാർ, ഫിനാൻസ് ഓഫീസർ ജി.ആർ. ശ്രീജ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.ജി. ആരോമൽ തുടങ്ങിയവർ പങ്കെടുത്തു.