കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ജനറൽബോഡി യോഗം ഇന്ന് രാവി​ലെ 9.30 ന് പത്തനാപുരം വ്യാപാര ഭവനിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് വി. സുധാകരൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. പി. രഘുനാഥൻ അദ്ധ്യക്ഷത വഹി​ക്കും. ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ. പുഷ്പലതയെ ചടങ്ങി​ൽ ആദരിക്കും.