കൊല്ലം: കളിയും കാര്യവും കൈ കോർക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് ‘സർഗകേളി' ഇന്ന് മുതൽ മെയ് 4 വരെ കലാവേദിയിൽ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10ന് കലാവേദി ഹാളിൽ പ്രശസ്ത‌ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സൈനുദ്ദീൻ പട്ടാഴി നിർവഹിക്കും. ചിത്രരചന, നൃത്തം, സംഗീതം, മൃദംഗം, ഗിറ്റാർ, കരാട്ടെ, വയലിൻ, സ്പോക്കൺ ഇംഗ്ലീഷ്, മാജിക്ക്, നാടക കളരി, നാടൻപാട്ട് കളരി, വ്യക്തിത്വ വികസനം, മുഖാമുഖം പരിപാടി, ബോധവത്കരണ ക്ലാസുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. പെൺകുട്ടികൾക്കായി ഒരാഴ്‌ച നീണ്ടു നിൽക്കുന്ന സെൽഫ് ഡിഫൻസ് കരാട്ടെ പരിശീലന ക്ലാസും ഉണ്ടായിരിക്കും. പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസുകൾ നയിക്കും. ഫോൺ: 9747446484, 944602273.